Ongoing News
ദുബൈ പൊതുഗതാഗത സംവിധാനത്തില്‍ 36.1 കോടി യാത്രക്കാര്‍
2023നെ അപേക്ഷിച്ച് ആറ് ശതമാനം വളര്‍ച്ച
ദുബൈ | 2024 ആദ്യ പാദത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ 36.1 കോടി യാത്രക്കാരായെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം 19.8 ലക്ഷത്തിലെത്തി. 2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ ആറ് ശതമാനം വളര്‍ച്ചയുണ്ട്. 61.5 ശതമാനം യാത്രക്കാരും മെട്രോയും ബസുകളുമാണ് ഉപയോഗിച്ചത്. മെട്രോ, ട്രാം, പൊതു ബസുകള്‍, ജല ഗതാഗതം, ടാക്സികള്‍, ഇ-ഹെയ്ല്‍ വാഹനങ്ങള്‍, സ്മാര്‍ട്ട് റെന്റല്‍ വാഹനങ്ങള്‍ എന്നിങ്ങനെ ആവശ്യാനുസരണം പൊതു ഗതാഗത സംവിധാനങ്ങളുണ്ട്.
‘പൊതുഗതാഗത യാത്രക്കാരുടെ ഏറ്റവും വലിയ പങ്ക് ദുബൈ മെട്രോയും ടാക്‌സികളുമാണ് കൈപ്പറ്റുന്നത്. മെട്രോക്ക് 37 ശതമാനം ലഭിക്കുന്നു. ടാക്സികള്‍ 27 ശതമാനം, പൊതു ബസുകള്‍ 24.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 2024 ജനുവരിയില്‍ 6.5 കോടി ഉപയോക്താക്കളുണ്ടായി. ബാക്കിയുള്ള മാസങ്ങള്‍ 5.3 മുതല്‍ കോടി മുതല്‍ 6.3 കോടി വരെയാണ്.
മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ 2024 ആദ്യ പകുതിയില്‍ 13.3 കോടി യാത്രക്കാരെ കയറ്റി. സംഗമ സ്റ്റേഷനുകളായ ബുര്‍ജുമാന്‍, യൂണിയന്‍ സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ രേഖപ്പെടുത്തി. 78 ലക്ഷം ഉപയോക്താക്കളുമായി ബുര്‍ജുമാനാണ് മുന്നില്‍. യൂണിയന്‍ സ്റ്റേഷന്‍ 63 ലക്ഷം ഉപയോക്താക്കള്‍ ഉപയോഗിച്ചു. റെഡ് ലൈനില്‍, 62 ലക്ഷം ഉപയോക്താക്കളുള്ള അല്‍ റിഗ്ഗ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്, 56 ലക്ഷവുമായി മാള്‍ ഓഫ് എമിറേറ്റ്‌സ്, 52 ലക്ഷവുമായി ബിസിനസ് ബേ. ഗ്രീന്‍ ലൈനില്‍, 47 ലക്ഷം ഉപയോക്താക്കളുമായി ഷറഫ് ഡിജി സ്റ്റേഷന്‍ ഒന്നാം സ്ഥാനത്തും 41 ലക്ഷം ഉപയോക്താക്കളുമായി ബനിയാസ് സ്റ്റേഷന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. 33 ലക്ഷം ഉപയോക്താക്കളാണ് സ്റ്റേഡിയം സ്റ്റേഷനിലേത്.
‘ദുബൈ ട്രാം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45 ലക്ഷം യാത്രക്കാരെ കയറ്റി. പൊതു ബസുകള്‍ 8.92 കോടി യാത്രക്കാരെ കയറ്റി, ജല ഗതാഗതത്തിന് 97 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു.