From the print
ഗസ്സയിൽ 36 മരണം
പുതിയ പലായന ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബൈത്ത് ലഹിയയിലാണ് ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയത്
ഗസ്സ | ഗസ്സയിലുടനീളം ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 96 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുതിയ പലായന ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബൈത്ത് ലഹിയയിലാണ് ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയത്. ബൈത്ത് ലഹിയ, ജബലിയ, സൈത്തൂനിലെ അൽ ഫലാഹ് സ്‌കൂൾ, റഫ തുടങ്ങിയിടങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്.
ബൈത്ത് ലഹിയയിൽ റസിഡൻഷ്യൽ ബിൽഡിംഗുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 12 പേരും ജബലിയയിൽ രണ്ട് പേരും സൈത്തൂനിൽ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. റഫയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി.
ഗസ്സയുടെ തെക്കൻ ഭാഗമായ ഖാൻ യൂനുസിലാണ് നിർബന്ധിത കുടിയിറക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വയം സുരക്ഷക്കായി മാനുഷിക മേഖലയിലേക്ക് മാറണമെന്നാണ് സൈന്യത്തിന്റെ ഉത്തരവിൽ പറയുന്നത്.