Connect with us

Kerala

പേ വിഷബാധയേറ്റുള്ള മരണം 36 ശതമാനവും ഇന്ത്യയിൽ

ലോകത്ത് 1.74 കോടി പേർക്കാണ് പ്രതിവർഷം നായയുടെ കടിയേൽക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ലോകത്ത് നായയുടെ കടിയേറ്റ് പേ വിഷബാധ കാരണം മരിക്കുന്നവരിൽ 36 ശതമാനവും ഇന്ത്യയിൽ. കഴിഞ്ഞ വർഷം 59,000 പേരാണ് ലോകത്താകെ നായകളുടെ കടിയേറ്റ് മരിച്ചത്. ഇതിൽ 20,000ത്തോളം മരണവും ഇന്ത്യയിലാണെന്നാണ് റിപോർട്ട്.

ഇവരിൽ അറുപത് ശതമാനവും 15 വയസ്സിന് താഴെയുള്ളവരാണ്. ലോകത്ത് 1.74 കോടി പേർക്കാണ് പ്രതിവർഷം നായയുടെ കടിയേൽക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലെ കണക്കാണിത്.

പാർലിമെന്റിലെ കണക്കനുസരിച്ച് കേരളത്തിൽ ഈ വർഷം ജൂലൈ വരെ 95,352 പേർക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ വർഷം 51,018 പേർക്കും 2020ൽ 81,118 പേർക്കും 2019ൽ 81,407 പേർക്കുമാണ് നായയുടെ കടിയേറ്റത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 പേർ നായയുടെ കടിയേറ്റ് മരിച്ചു.

Latest