Connect with us

Saudi Arabia

ദമാമില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 36 ട്രാഫിക് സിഗ്നലുകള്‍ അടച്ചു

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹകരണത്തോടെ നടത്തിയ ഫീല്‍ഡ്, സാങ്കേതിക പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്

Published

|

Last Updated

ദമാം |  ദമാമിലെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രവും തുടര്‍ച്ചയായതുമായ വികസന പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 36 ട്രാഫിക് സിഗ്നലുകള്‍ അടച്ചതായി കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പാലിറ്റി അറിയിച്ചു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹകരണത്തോടെ നടത്തിയ ഫീല്‍ഡ്, സാങ്കേതിക പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്

ഇത് നഗരത്തിലെ വലിയ തോതിലുള്ള തിരക്കും,ഗതാഗത കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ചില സ്ഥലങ്ങളില്‍, ട്രാഫിക് സിഗ്‌നലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം യു-ടേണുകള്‍ സ്ഥാപിച്ചതായും ദമാം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഫൈസല്‍ അല്‍-സഹ്റാനി പറഞ്ഞു.

കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റും ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റ് അല്‍-ഖുദ്രിയ്യ) കവലയില്‍ സിഗ്‌നല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും, പകരം റിമോട്ട് ടേണിംഗ് പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.