National
രാജ്യത്ത് പുതിയ 3,611 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
.കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തി.
ന്യൂഡല്‍ഹി| രാജ്യത്ത് 3611 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം സജീവ കേസുകള്‍ 36244 ല്‍ നിന്ന് 33232 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.കേരളത്തിലെ ഒമ്പത് മരണം ഉള്‍പ്പെടെ മരണസംഖ്യ 5,31,642 ആയി ഉയര്‍ന്നു.കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തി.
സജീവമായ കേസുകള്‍ ഇപ്പോള്‍ മൊത്തം അണുബാധയുടെ 0.07 ശതമാനമാണ്.രോഗം ഭേതമായവരുടെ എണ്ണം 4,43,99,415 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----