Connect with us

Kerala

130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയില്‍ നിന്നും 37ലക്ഷം തട്ടി:പ്രതി പിടിയില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇക്ബാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

|

Last Updated

കൊച്ചി | വ്യവസായത്തിന് 130 കോടി രൂപയുടെ വായ്പ വാഗ്ദാനം നല്‍കി പ്രമുഖ നടിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കൊല്‍ക്കത്ത സ്വദേശി പിടിയില്‍. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലാണ് (51) പിടിയിലായത്.

വ്യവസായ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ് നടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വായ്പ ലഭിക്കുന്നതിനായി കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് നടി 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. പണം നല്‍കിയിട്ടും വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് നടി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇക്ബാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പ്രതിയെ കൊച്ചിയിലെത്തിക്കും.

 

Latest