Connect with us

National

പൂനെയില്‍ 37 പേര്‍ക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ പുരുഷന്‍മാരാണ്.

Published

|

Last Updated

മുംബൈ | പൂനെയില്‍ 37 പേര്‍ക്ക് കൂടി അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി.ഗ്രാമീണമേഖലയിലാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ പുരുഷന്‍മാരാണ്.

നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നതാണ് ഈ രോഗം. ചിലപ്പോള്‍ പക്ഷാഘാതത്തിനും കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരിലാണ് രോഗബാധ കൂടുതലായും റിപോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വയറുവേദന,അതിസാരം, കൈകാലുകള്‍ക്കുള്ള ബലക്ഷയം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്കവേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest