Connect with us

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയില്‍ 'കേരളത്തിന്റെ സൈന്യമെത്തി'

ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെട്ട സംഘം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പത്തനംതിട്ടയിലെത്തിയത്

Published

|

Last Updated

പത്തനംതിട്ട  | സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. മഴ നാശം വിതച്ച പത്തനംതിട്ടയില്‍ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെട്ട സംഘം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുക. 2018 ലെ പ്രളയത്തിലും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിരുന്നു.

അതേ സമയം പത്തനംതിട്ടയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച വരെ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വിലക്കി. നിലക്കലില്‍ എത്തിയവരെ തിരിച്ചയക്കുകയാണ്.