Connect with us

Sobha Surendran

'നിശ്ചിത ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശക ഗ്യാലറി പാസ് ലഭിക്കും'; ശോഭാ സുരേന്ദ്രനോട് പി വി അൻവർ എം എൽ എ

'ജൂണ്‍ മൂന്നാം തീയതി നിയമസഭയിലേക്ക് എത്തുന്നവരുടെയും എത്തിക്കുന്നവരുടെയും ശ്രദ്ധക്ക്..'

Published

|

Last Updated

തൃക്കാക്കര എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനെ നിയമസഭയിലെത്തിക്കുമെന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവനയെ പരിഹസിച്ച് പി വി അൻവർ എം എൽ എ. നിയമസഭാ മന്ദിരത്തിൻ്റെ വലത് വശത്തുള്ള ഗേറ്റ് വഴി ഉള്ളില്‍ കടന്നാല്‍ വിസിറ്റേഴ്‌സ് ഹെല്‍പ് സെന്ററില്‍ എത്താമെന്നും നിശ്ചിത ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള വിസിറ്റേഴ്‌സ് പാസ് ലഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ജൂണ്‍ മൂന്നാം തീയതി നിയമസഭയിലേക്ക് എത്തുന്നവരുടെയും എത്തിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്..
തിരുവനന്തപുരത്തേക്കുള്ള ജന്‍ ശതാബ്ദി എക്‌സ്പ്രസ്സ് ജൂണ്‍ മൂന്നാം തീയതിയും രാവിലെ കൃത്യം 9:43ന് തന്നെ എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടും. ഏതാണ്ട് 2:10ന് ട്രിവാന്‍ഡ്രം സെന്റ്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചേരും. അവിടെ നിന്ന് നേരേ സ്‌റ്റേഷന്റെ മുന്നില്‍ എത്തിയാല്‍ ഓട്ടോസ്റ്റാന്റ് ഉണ്ട്. നിയമസഭയിലേക്ക് പോകണം എന്ന് അവിടുത്തെ സിറ്റി ട്രാഫിക്ക് പോലീസിന്റെ ബുക്കിംഗ് കൗണ്ടറില്‍ പറഞ്ഞ്, രണ്ട് രൂപ് നല്‍കി ടോക്കണ്‍ എടുത്ത് നേരേ മുന്‍പില്‍ കിടക്കുന്ന ഓട്ടോയില്‍ കയറുക. നിയമസഭ വരെ എത്താന്‍ 60 രൂപയാണ് ചാര്‍ജ്ജ്. ഗേറ്റിന്റെ മുന്നില്‍ ഇറങ്ങിയാല്‍ നിയമസഭ കാണാം.!!
വലത് വശത്തുള്ള ഗേറ്റ് വഴി ഉള്ളില്‍ കടന്നാല്‍ വിസിറ്റേഴ്‌സ് ഹെല്‍പ് സെന്ററില്‍ എത്താം. നിശ്ചിത ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശ്ശക ഗ്യാലറിയിലേക്കുള്ള വിസിറ്റേഴ്‌സ് പാസ്സ് ലഭ്യമാകും..
താങ്ക്യൂ..

Latest