AK Antony
'കോൺഗ്രസിൽ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം'; രൂക്ഷ വിമർശവുമായി എ കെ ആൻ്റണി
ഐക്യം കൊണ്ടുവരേണ്ടത് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
തിരുവനന്തപുരം | കേരളത്തിലെ കോൺഗ്രസിലെ അനൈക്യത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. പാർട്ടിയിൽ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം. ഐക്യം കൊണ്ടുവരേണ്ടത് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. കെ പി സി സി യോഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശം.
പാർട്ടി നേതൃത്വം കെ സുധാകരനും വി ഡി സതീശനുമാണ്. അത് എല്ലാവരും മനസിലാക്കണമെന്നും എ കെ ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പോരെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും വിലയിരുത്തിയിട്ടുണ്ട്. കനുഗോലുവിന്റെയും എ ഐ സി സി സംഘടന ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്.
---- facebook comment plugin here -----