Connect with us

youth trapped in hill

'ചെറാട് മലയിലെ ബാബു' കര്‍ണാടകയിലും ആവര്‍ത്തിച്ചു; രക്ഷകരായത് വ്യോമസേന

വിദ്യാര്‍ഥി 300 അടി താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

Published

|

Last Updated

നന്ദി ഹില്‍സ് | കര്‍ണാടകയിലെ നന്ദി ഹില്‍സിലെ ചെങ്കുത്തായ പാറയിടുക്കില്‍ കുടുങ്ങിയ 19കാരനെ ഇന്ത്യന്‍ വ്യോമസേന രക്ഷിച്ചു. ചിക്കബല്ലാപൂര്‍ പോലീസും രക്ഷാദൗത്യത്തില്‍ പങ്കാളികളായി. നിഷാങ്ക് എന്ന വിദ്യാര്‍ഥി 300 അടി താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

എംഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നന്ദി ഹില്‍സിലെ ബ്രഹ്മഗിരി പാറക്കെട്ടില്‍ യുവാവ് കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ ജില്ലാ കലക്ടര്‍ യെലഹങ്കയിലെ വ്യോമതാവളത്തെ ബന്ധപ്പെടുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്കൊടുവിലാണ് കുടുങ്ങിയയാളെ വ്യോമസേനക്ക് കെണ്ടെത്താനായത്.

കോപ്ടര്‍ ഇറക്കാന്‍ പറ്റിയ ഇടം പാറക്കെട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫ്‌ളൈറ്റ് ഗണ്ണര്‍ താഴേക്ക് തൂങ്ങിയിറങ്ങി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

 

Latest