goa election
'സത്യസന്ധരായിരിക്കും'; കോണ്‍ഗ്രസിന് പിന്നാലെ ഗോവയില്‍ പ്രതിജ്ഞ ചെയ്യിച്ച് ആം ആദ്മിയും
തങ്ങളുടെ എല്ലാ സ്ഥാനാര്‍ഥികളും സത്യസന്ധരാണ്. എന്നാല്‍, ഇത് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വരുന്നതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു
പനജി | കോണ്‍ഗ്രസിന് പിന്നാലെ തിരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്ന സത്യപ്രസ്താവനയുമായി ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയും. പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കേജ്രിവാളിന്റെ സാന്നിധ്യത്തില്‍ നിയമപ്രകാരമുള്ള സത്യവാങ്മൂലത്തിലാണ് എ എ പി സ്ഥാനാര്‍ഥികള്‍ ഒപ്പിട്ടത്.
സത്യവാങ്മൂലത്തിന് പുറമേ തിരഞ്ഞെടുക്കപ്പെട്ടാല്‍ സത്യസന്ധരായിരിക്കുമെന്ന് പ്രസ്താവിക്കുന്ന പ്രതിജ്ഞയും ഇവര്‍ നടത്തി. തങ്ങളുടെ എല്ലാ സ്ഥാനാര്‍ഥികളും സത്യസന്ധരാണ്. എന്നാല്‍, ഇത് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വരുന്നതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
ഒരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തങ്ങളുടെ എല്ലാ വോട്ടര്‍മാരിലേക്കും ഈ പ്രസ്താവനയുടെ കോപ്പി അയച്ചു നല്‍കും. പ്രസ്താവനക്ക് വിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട പോകാനുള്ള അവകാശമാണ് ഇത്തരത്തില്‍ കോപ്പി അയക്കുന്നതിലൂടെ നല്‍കുന്നതെന്നും കേജ്രവാള്‍ പറഞ്ഞു.