ssf
'ശബ്ദങ്ങളാല്‍ അടയാളപ്പെടൂ': എസ് എസ് എഫ് സംവാദ സഞ്ചാരം ആരംഭിച്ചു
സി കെ റാശിദ് ബുഖാരി വിഷയാവതരണം നടത്തി.
മലപ്പുറം | ‘ശബ്ദങ്ങളാല്‍ അടയാളപ്പെടൂ’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി 120 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദ സഞ്ചാരം ആരംഭിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന മലപ്പുറം വെസ്റ്റ് ജില്ല സംവാദ സഞ്ചാരം എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു.
സി കെ റാശിദ് ബുഖാരി വിഷയാവതരണം നടത്തി. എന്‍ വി അബ്ദുർറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ ജില്ലാ ജന. സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, പി സ്വാദിഖ് നിസാമി തെന്നല സംസാരിച്ചു.
രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ സമകാലിക വിഷയങ്ങളിലെ ചര്‍ച്ചയും സംഘടനാ നിലപാടുകളെ സംബന്ധിച്ച പഠനവുമാണ് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന സംവാദ സഞ്ചാരത്തില്‍ പങ്കുവെക്കുന്നത്. അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍, ഗോള്‍ഡന്‍ ഫിഫ്റ്റി പദ്ധതികള്‍ എന്നിവയും വിശദീകരിക്കും.