goa election
'ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു'; ആരോപണവുമായി അരവിന്ദ് കേജ്രിവാള്‍
'എ എ പിക്ക് അല്ലാ ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ പരോക്ഷമായി ബി ജെ പിക്കല്ല വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്'

പനജി | ഗോവയില്‍ തിരഞ്ഞെടുപ്പ് പോര് കനക്കവെ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍. ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു എന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുവെന്ന് താന്‍ കേള്‍ക്കാനിടയായി. സാല്‍സെറ്റെ ഇതുപോലൊരു മണ്ഡലമാണ്. ഇത്തരത്തില്‍ കൂടുതല്‍ മണ്ഡലങ്ങളുണ്ട്. ഇവര്‍ പിന്നീട് ബി ജെ പിയില്‍ ചേരും. എ എ പിക്ക് അല്ലാ ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ പരോക്ഷമായി ബി ജെ പിക്കല്ല വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്. ഗോവയില്‍ ജനങ്ങള്‍ക്കുമുന്നില്‍ രണ്ട് സാധ്യതകളേ ഉള്ളൂവെന്നും അത് ബി ജെ പിയും എ എ പിയുമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.