Connect with us

Kerala

'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം'; കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനമുണ്ടാക്കാന്‍ ഇ പി ജയരാജന്റെ ആത്മകഥയെത്തുന്നു

പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം'എന്നാണ് കുറിപ്പിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്‍ ആത്മകഥ പുറത്തിറക്കുന്നു. ‘കട്ടയന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം’ എന്ന് പേരിട്ട പുസ്തകത്തിന്റെ പ്രസാധകര്‍ ഡിസി ബുക്സാണ് . പുസ്തകത്തിന്റെ കവര്‍ ചിത്രം ഡിസി ബുക്സ് സാമുഹിക മാധ്യമത്തില്‍ പങ്കുവച്ചു. ഇഎംഎസിനൊപ്പം നില്‍ക്കുന്ന ജയരാജന്റെ ചിത്രമാണ് കവര്‍. പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’എന്നാണ് കുറിപ്പിലുള്ളത്.

ബിജെപി നേതാക്കളുമായി ഇ പി ജയരാജന്‍ നടത്തിയ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ മാറ്റിയിരുന്നു. ആത്മകഥ അന്തിമ ഘട്ടത്തിലാണെന്നും എല്ലാ വിവാദങ്ങളും തുറന്ന് എഴുതുമെന്നും ഇപി നേരത്തെ പറഞ്ഞിരുന്നു. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോര്‍ട്ട് വിവാദം, ബന്ധു നിയമന വിവാദം തുടങ്ങി വിവാദങ്ങള്‍ ഇ പി നേരിട്ടിരുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം ഒരിക്കല്‍ നഷ്ടമായെങ്കിലും അദ്ദേഹം വൈകാതെ മന്ത്രി സഭയില്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നു.മറ്റ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും സിപിഎം അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്തിയെങ്കിലും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കുടികാഴ്ചയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ഇപി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ തുറന്നുപറച്ചിലും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപിക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇപി ജയരാജന്റെ ആത്മകഥ പുറത്തുവരുമ്പോള്‍ അത് സിപിഎം രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.