blasphemy
'പ്രവാചക നിന്ദ: ചരിത്രത്തെ വക്രീകരിച്ച് വില കുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നത് നാണക്കേട്'
രാജ്യത്തിന് തന്നെ അപമാനകരമായ ഈ കാര്യത്തില്‍ ലോക സമൂഹത്തോട് മാപ്പ് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം
മലപ്പുറം | പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിന്ദിക്കാനായി മാത്രം ചരിത്രത്തെ വക്ര ദൃഷ്ടിയില്‍ വായിച്ചെടുത്ത് വില കുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ സാംസ്‌കാരത്തിന് നാണക്കേടാണെന്ന് കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. മാന്യമായി പ്രതിപക്ഷ സ്‌നേഹാദരങ്ങള്‍ പുലര്‍ത്തുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം . ഇതിന് വിരുദ്ധമായ കേന്ദ്ര ഭരണകക്ഷിയുടെ ഔദ്യോഗിക വക്താക്കള്‍ പ്രവാചകനെ നിന്ദിച്ച് നടത്തിയ പരാമര്‍ശം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
രാജ്യത്തിന് തന്നെ അപമാനകരമായ ഈ കാര്യത്തില്‍ ലോക സമൂഹത്തോട് മാപ്പ് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണം. ഏകപക്ഷീയമായി ന്യൂനപക്ഷങ്ങള്‍ ക്കെതിരെ നടക്കുന്ന പോലീസ് വേട്ട അവസാനിപ്പിക്കണം. ബഹുമത സംസ്‌കാരത്തെ അംഗീകരിക്കുന്ന ഭരണഘടനയും സാമൂഹിക വ്യവസ്ഥകളെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.