bulldozer Raj
'ബുള്‍ഡോസര്‍ രാജ്' കാട്ടുനീതി; ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: വി ഡി സതീശന്‍
സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീര്‍പുരയില്‍ ഇടിച്ചു നിരത്തലിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളണം.
തിരുവനന്തപുരം | വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങളും, വീടും കടകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തുന്ന കാട്ടുനീതി മധ്യപ്രദേശും യു.പിയും കടന്ന് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീര്‍പുരയില്‍ ഇടിച്ചു നിരത്തലിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളണം. ഇരകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
---- facebook comment plugin here -----