Connect with us

silver line project

'പഠിക്കാതെ എതിര്‍ക്കാനില്ല'; കെ റെയിലിനെതിരെയുള്ള യു ഡി എഫ് എം പിമാരുടെ നിവേദനത്തില്‍ ഒപ്പുവെക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍

'നിവേദനത്തില്‍ ഒപ്പിടാത്തത് പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കണ്ട'

Published

|

Last Updated

ന്യൂഡല്‍ഹി | കെ റെയില്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍ ലെെന്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെ അനുകൂലിക്കുന്നത് കൊണ്ടല്ല യു ഡി എഫ് എം പിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്തതെന്ന് ശശി തരൂര്‍ എം പി. നേരത്തെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിട്ടിരുന്നില്ല. സംസ്ഥാനത്തെ യു ഡി എഫ് ശക്തമായി എതിര്‍ക്കുന്ന പദ്ധതിയെ അനുകൂലിക്കുന്നതിനാണ് അദ്ദേഹം ഒപ്പിടാത്തതെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് ഒപ്പിടാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാനില്ല. നിവേദനത്തില്‍ ഒപ്പിടാത്തത് പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കണ്ട. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

പുതുച്ചേരി എം പി വി വൈത്തി ലിംഗമടക്കം 18 എം പിമാര്‍ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിവേദനം നല്‍കിയ എം പിമാരുമായി നാളെ റെയില്‍വേ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും.