Connect with us

Kerala

'കരുതലും കൈത്താങ്ങും'; മന്ത്രിമാരുടെ താലൂക്ക് തല അദാലത്തിന് ഇന്ന്‌ തുടക്കം

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം | മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല അദാലത്തിന് നാളെ (ഡിസം: ഒമ്പത്, തിങ്കള്‍) തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ എന്ന പ്രമേയത്തിലാണ് അദാലത്ത്. തിരുവനന്തപുരം ജില്ലാ താലൂക്ക് തല അദാലത്ത് ഇന്ന്‌ മുതല്‍ 17 വരെ നടക്കും.

തിരുവനന്തപുരം ഗവ. വ്യുമന്‍സ് കോളജില്‍ ഇന്ന്‌ രാവിലെ ഒമ്പതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും.

ഔപചാരിക ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ നേതൃത്വം നല്‍കും.

 

Latest