Connect with us

e sreedharan

'തിരിച്ചുവരൂ ശ്രീധരന്‍ സാര്‍'; രാഷ്ട്രീയം വിട്ട ഇ ശ്രീധരനെ തിരിച്ചുവിളിച്ച് ബി ജെ പി നേതാവ്

'ഞങ്ങള്‍ക്ക് അങ്ങയെ വേണം. തിരിച്ചുവരൂ ശ്രീധരന്‍ സര്‍. അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം'

Published

|

Last Updated

തൃശ്ശൂര്‍ | സജീവ രാഷ്ട്രീയം വിട്ട മുന്‍ ബി ജെ പി നേതാവും എന്‍ജിനിയറിംഗ് വിദഗ്ധനുമായ ഇ ശ്രീധരനെ തിരികെ വിളിച്ച് ബി ജെ പി നേതാവ് പി ആര്‍ ശിവശങ്കര്‍. ശ്രീധരനെപ്പോലെ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും. എന്നിട്ടും അദ്ദേഹത്തം തോറ്റു. അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു. എന്നാല്‍ തോറ്റത് കേരളമാണെന്നും പി ആര്‍ ശിവശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്ക് അങ്ങയെ വേണം. തിരിച്ചുവരൂ ശ്രീധരന്‍ സര്‍. അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തില്‍. വഴിയറിയാതുഴലുന്ന പാര്‍ത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാര്‍മിക പിന്‍ബലമായി. അങ്ങ് വേണം.

അധര്‍മ്മത്തിനെതിരായ യുദ്ധത്തില്‍ പിതാമഹനും, ഗുരുവിനുമെതിരെയാനെകില്‍ പോലും, ബന്ധുക്കള്‍ക്കും, അനുജ്ഞമാര്‍ക്കുമെതിരാണെങ്കില്‍ കൂടി, ഒരു കാലാള്‍പടയായി ഞങ്ങള്‍ ഇവിടെയുണ്ട്. ജയിക്കുംവരെ. അല്ലെങ്കില്‍ മരിച്ചുവീഴുംവരെ. അങ്ങ് മനസ്സുമടുത്ത്, ഞങ്ങളെ ശപിച്ചു പോകരുതെന്നും ശിവശങ്കര്‍ ഇ ശ്രീധരനോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest