Connect with us

United Nations Climate Change Conference

'ഇസ്രാഈലില്‍ വന്ന് എന്റെ പാര്‍ട്ടിയില്‍ ചേരൂ'; മോദിയെ ക്ഷണിച്ച് നെഫ്താലി ബെന്നറ്റ്

ഇതിന് ഒരു പൊട്ടിച്ചിരിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മറുപടിയായി നല്‍കുന്നത്

Published

|

Last Updated

ഗ്ലാസ്‌ഗോ | ഇസ്രാഈലില്‍ ചെന്ന് തന്റെ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണവുമായി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ നടത്തിയ ദ്വിരാഷ്ട്ര ചര്‍ച്ചയിലാണ് നഫ്താലി ബെന്നറ്റ് മോദിയെ ഇസ്രാഈലിലേക്ക് ക്ഷണിച്ചത്.

താങ്കള്‍ ഇസ്രാഈലില്‍ അതിപ്രശസ്തനാണ്. അവിടെ വന്ന് എന്റെ പാര്‍ട്ടിയില്‍ അംഗമാവൂ എന്ന് ബെന്നറ്റ് മോദിയോട് പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. ഇതിന് ഒരു പൊട്ടിച്ചിരിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മറുപടിയായി നല്‍കുന്നത്.

നെഫ്താലി ബെന്നറ്റ് ഇസ്രാഈല്‍ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഇരുവരും കൂടക്കാഴ്ച നടത്തുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ നടക്കുന്ന ഗ്ലാസ്‌ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. ടെക്‌നോളജിയിലും പുത്തന്‍ സാങ്കേതിക വിദ്യയിലും സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.