Connect with us

Ongoing News

'ഗസ്സയ്ക്കുള്ള അനുകമ്പ'; ഫലസ്തീന്‍ ജനതക്ക് ആശ്വാസം പകരാന്‍ യു എ ഇയില്‍ ക്യാമ്പയിന്‍ ആരംഭിച്ചു

ഫലസ്തീന്‍ ജനതയ്ക്ക് 50 ദശലക്ഷം ദിര്‍ഹം സഹായം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

Published

|

Last Updated

അബൂദബി |  ഗസ്സ മുനമ്പിലെ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ സഹോദരങ്ങളെ സഹായിക്കുന്നതിനായി യു എ ഇ ‘ഗാസയോട് അനുകമ്പ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്യാമ്പയിന്‍ ആരംഭിച്ചു.മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങള്‍, സന്നദ്ധ കേന്ദ്രങ്ങള്‍, സ്വകാര്യ മേഖല, സമൂഹത്തിന്റെ വിവിധ മേഖലകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ, മാനുഷിക ദുരിതാശ്വാസ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ഫലസ്തീന്‍ ജനതയ്ക്ക് അടിയന്തര സഹായം നല്‍കുന്നതിന് യുഎഇ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ പദ്ധതിയുമായി സഹകരിച്ചും വിദേശകാര്യ മന്ത്രാലയത്തിന്റെയും കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെയും ഏകോപനത്തോടെയുമാണ് ഈ ക്യാമ്പയിന്‍.

ഫലസ്തീന്‍ കുട്ടികളോടും കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക, മാനുഷിക സാഹചര്യങ്ങളുടെ കാഠിന്യം ലഘൂകരിക്കുക, ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് പകുതിയോളം വരുന്ന കുട്ടികളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ഗസ്സ മുനമ്പിലെ ജനസംഖ്യയുടെ ഒരു ദശലക്ഷത്തിലധികം കുട്ടികളാണ്. അവര്‍ക്കും മാതാക്കള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കിക്കൊണ്ട് ആരോഗ്യ വസ്തുക്കളും പൊതു ശുചിത്വ സാമഗ്രികളും ശേഖരിക്കും.

എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ അബൂദബിയില്‍ നാളെ (ഞായര്‍) രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ മിന സായിദിലെ അബൂദബി പോര്‍ട്ട് ഹാളില്‍ ക്യാമ്പയിന്‍ ആരംഭിക്കും. പിന്നീട് മറ്റു എമിറേറ്റുകളിലും സമാഹരണവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കും. അതിനിടെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) വഴി ഫലസ്തീന്‍ ജനതയ്ക്ക് 50 ദശലക്ഷം ദിര്‍ഹം മാനുഷിക സഹായം നല്‍കാന്‍ നിര്‍ദേശിച്ചു.

 

Latest