Connect with us

mb rajesh anurag thakur controversy

'തൃത്താല കരകയറിയത് എങ്ങനെയാണെന്ന് ബോധ്യമായി'; സ്പീക്കര്‍ക്കെതിരെ റിജില്‍ മാക്കുറ്റി

ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോള്‍ സ്പീക്കര്‍ ഏഷ്യന്‍പെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു

Published

|

Last Updated

കണ്ണൂര്‍ | കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം പുതുക്കുന്ന ചിത്രം പങ്കുവെച്ച സ്പീക്കര്‍ എം ബി രാജേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. തൃത്താല കരകയറിത് എങ്ങെനെയാണെന്ന് കൃത്യമായി ബോധ്യമായെന്നും ഠാക്കൂര്‍ ഇഫക്റ്റ് തൃത്താലയില്‍ നന്നായി വീശിയിട്ടുണ്ട് എന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു. മലബാര്‍ കലാപവുമായി ബന്ധുപ്പെട്ട് സ്പീക്കര്‍ എടുത്ത നിലപാട് ഠാക്കൂറിലൂടെ ബാലന്‍സ് ചെയ്തു എന്നും മാക്കുറ്റി ആരോപിച്ചു.

ആര്‍ എസ് എസ് കാരനായ അനുരാഗ് ഠാക്കൂര്‍ എന്ന മതവെറിയനായ വര്‍ഗീയ തീവ്രവാദിയുടെ സൗഹൃദങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്പീക്കര്‍ താങ്കള്‍ മാസല്ല, കൊലമാസ്സാണ്. താങ്കള്‍ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കണം കാരണം തൃത്താല കരകയറിയത് എങ്ങനെയാണ് കൃത്യമായി ബോധ്യമായി. ഠാക്കൂര്‍ ഇഫക്റ്റ് തൃത്താലയില്‍ നന്നായി വീശിയിട്ടുണ്ട്. ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു ആര്‍ എസ് എശ് തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിന്റെ പേരില്‍ ഏറ്റുവാങ്ങിയ തോല്‍വിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. അതെ ബല്‍റാം ആണ് ശരിയെന്ന് കാലം തെളിയിക്കും. പിന്നെ സ്പീക്കര്‍ മലബാര്‍ കലാപവുമായി എടുത്ത നിലപാട് ഠാക്കൂരിലൂടെ ബാലന്‍സ് ചെയ്തു. എന്തൊരു സൈക്കോളജക്കില്‍ മൂവാണ് സ്പീക്കര്‍ നടത്തിയത് എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ പറഞ്ഞു.

ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോള്‍ സ്പീക്കര്‍ ഏഷ്യന്‍പെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം സ്പീക്കര്‍ എം ബി രാജേഷ് പങ്കുവെച്ചത് വിവാദമായിരുന്നു. ഡല്‍ഹി വംശഹത്യക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിനൊപ്പം എം ബി രാജേഷിനുള്ള സൗഹൃദത്തെ ചോദ്യം ചെയ്ത് ആദ്യം രംഗത്തെത്തിയത് ഇടത് അനുഭാവിയും കേരളവര്‍മ്മ കോളേജ് അധ്യപികയുമായ ദീപാ നിശാന്ത് ആയിരുന്നു. ഇതിന് പിന്നാലെ തനിക്ക് എം ബി രാജേഷുമായി സൗഹൃദം ഇല്ലാത്തതില്‍ അഭിമാനിക്കുന്നു എന്ന പ്രതികരണവുമായി വി ടി ബല്‍റാം തന്നെ രംഗത്തെത്തിയിരുന്നു.

Latest