Connect with us

Bahrain

'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍': ഐ സി എഫ് യൂണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു

സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Published

|

Last Updated

മനാമ | ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ തല കാമ്പയിനിന്റെ ഭാഗമായി ബഹ്റൈനില്‍ യൂണിറ്റ് തലങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

നവംബര്‍ മാസത്തില്‍ രാജ്യത്തെ 41 യൂണിറ്റുകളിലാണ് പ്രവാസികള്‍ ഒരിക്കല്‍ കൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകള്‍ നടക്കുക. സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെന്‍ട്രല്‍ തലങ്ങളില്‍ വിളംബരം, ചലനം, സ്പര്‍ശം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. യൂണിറ്റ് കമ്മിറ്റികളില്‍ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നല്‍കുന്ന ‘രിഫാഈ കെയര്‍’ എന്ന പേരില്‍ സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധ പദ്ധതിയും ആരംഭിക്കും.

‘ദേശാന്തര വായന’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവില്‍ നടക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.