Kerala
'സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും ഉദാഹരണ സഹിതം മുഖ്യമന്ത്രി
തിരുവനന്തപുരം | എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും ഉദാഹരണസഹിതം മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ഒരു എംഎല്‍എ കരാറുകാരനുമയി വന്നു. അന്ന് താന്‍ എംഎല്‍എയോട് പറഞ്ഞത് ഇത് ശരിയായ നടപടിയല്ലെന്നാണ്-മുഖ്യമന്ത്രി വിശദീകരിച്ചു.
വ്യക്തമാക്കിയത്.എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തിയതി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം. എന്നാല്‍ റിയാസ് നിയമസഭയില്‍ പറഞ്ഞത് സിപിഎമ്മില്‍ തന്നെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. എ എന്‍ ഷംസീര്‍ തുടങ്ങിയ വിമര്‍ശനം കെ വി സുമേഷ് ഏറ്റുപിടിക്കുകയും കടകംപള്ളി സുരേന്ദ്രനടക്കം ചിലര്‍ അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും റിയാസ് പിന്നാലെ വ്യക്തമാക്കിയിരുന്നു.