Connect with us

Kerala

പുറത്തായി 'ഡെഡ് മണി' തട്ടിപ്പും; കുടുങ്ങിയത് നിരവധി നിക്ഷേപകര്‍

അവകാശികളില്ലാത്ത മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്നായിരുന്നു വാഗ്ദാനം

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ ‘ഡെഡ് മണി’ തട്ടിപ്പില്‍ കുടുങ്ങി നിക്ഷേപകര്‍. അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തത്. 5000 രൂപ മുടക്കിയാല്‍ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ കുടുങ്ങിയതായാണ് സൂചന. വരും ദിവസങ്ങളില്‍ പരാതിക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും ഇവര്‍
പണം വാങ്ങിയെന്ന് പരാതിയുണ്ട്. പ്രവാസിയായ തൃശൂര്‍ ആനന്തപുരം സ്വദേശി മോഹനന് മാത്രം
45 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

 

Latest