sfi-aisf clash
'ലിംഗ വിവേചനവും ജാതിവെറിയും കൊണ്ട് നടക്കുന്നവര്‍ പൊതുപ്രവര്‍ത്തകരായി തുടരാന്‍ ജനാധിപത്യ കേരളം അനുവദിക്കരുത്'; എ ഐ എസ് എഫ് നേതാവിന് പിന്തുണയുമായി കെ കെ രമ
ഈ ചെയ്തിക്ക് പിറകിലെ മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
കോഴിക്കോട് | എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷാ രാജ് അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ എസ് എഫ് ഐ ആക്രമണത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് കെ കെ രമ എം എല്‍ എ. ഒരു ദലിത് സ്ത്രീ എന്ന നിലയില്‍ കനത്ത ശാരീരിക ആക്രമണത്തിനും കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷത്തിനും ഇരയായിരിക്കുകയാണ് നിമിഷയെന്നും അവര്‍ പറഞ്ഞു.
ഇതൊരു സാധാരണ കലാലയ സംഘര്‍ഷമോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ സംഘര്‍ഷമോ ആയി കാണാന്‍ കഴിയില്ല. ലിംഗ വിവേചനവും ജാതിവെറിയും കൊണ്ട് നടക്കുന്നവര്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ ആയി തുടരാന്‍ ജനാധിപത്യ കേരളം അനുവദിക്കരുത്. നിമിഷ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടുകൂടാ. ഒരു ദലിത് പെണ്‍കുട്ടിക്ക് നേരെ നടന്ന ഈ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം അവര്‍ ആഹ്വാനം ചെയ്തു.
ഈ ചെയ്തിക്ക് പിറകിലെ മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.