Organisation
റിപബ്ലിക് ദിനത്തോടുബന്ധിച്ച് 'ദേശ് വിധാത്' നടത്തി
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരന്റെയും സംരക്ഷകനായും കാവലായും നില്‍ക്കുന്നതാണ് രാജ്യത്തിന്റെ പ്രത്യേകത. ലോകത്തിനുതന്നെ മാതൃകയാണത്.
ദുബൈ | ‘യുവത്വം ഭരണഘടന വായിക്കുന്നു; എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 76-ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സെക്ടര്‍ കേന്ദ്രങ്ങളില്‍ ‘ദേശ് വിധാത്’ നടത്തി. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരന്റെയും സംരക്ഷകനായും കാവലായും നില്‍ക്കുന്നതാണ് രാജ്യത്തിന്റെ പ്രത്യേകത. ലോകത്തിനുതന്നെ മാതൃകയാണത്.
ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശ സംരക്ഷണത്തെക്കുറിച്ച് പ്രവാസി യുവതയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി നടത്തിയത്.
വിവിധ കേന്ദ്രങ്ങളില്‍ പ്രജീഷ് ബാലുശ്ശേരി, ഇസ്മാഈല്‍ കക്കാട്, താജുദ്ദീന്‍ വെളിമുക്ക്, സഹല്‍ പുറക്കാട്, മുഹമ്മദ് കുട്ടി ആലൂര്‍, ടി ടി ശബീര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----