Connect with us

Malappuram

പൂര്‍വികരുടെ സ്മരണയില്‍ 'ദിക്റയാത്ത്' പൈതൃക യാത്ര

എസ് എം എ മലപ്പുറം ജില്ലാ മാനേജ്‌മെൻ്റ് കോണ്‍ഫറന്‍സ് 26ന്

Published

|

Last Updated

മലപ്പുറം | സമസ്ത സെൻ്റിനറിയുടെ ഭാഗമായി ‘മദ്‌റസാ പ്രസ്ഥാനവും മൂല്യബോധവും’ എന്ന പ്രമേയത്തില്‍ ഈ മാസം 26ന് കൊണ്ടോട്ടിയില്‍ നടക്കുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ മാനേജ്‌മെന്റ് കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ട് ടീമുകളായി സംഘടിപ്പിച്ച പൈതൃക യാത്ര ‘ദിക്‌റയാത്ത്’ ജില്ലയിലെ ചരിത്ര നിര്‍മിതിക്കും പ്രാസ്ഥാനിക മുന്നേറ്റത്തിനും ധീര നേതൃത്വം നല്‍കിയ ഏറനാടിന്റെ ഗതകാല നേതാക്കളുടെയും രക്ത സാക്ഷികളുടെയും പ്രസ്ഥാന നേതാക്കളുടെയും സ്മരണകള്‍ അയവിറക്കി സമാപിച്ചു.

അരീക്കോട് നിന്ന് ആരംഭിച്ച യാത്ര പത്തനാപുരം മഹല്ലിലെ തരുവണ അബ്ദുല്ല മുസ്ലിയാര്‍ മഖാമില്‍ എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ മഖാമില്‍ സമാപിച്ചു.

മലപ്പുറം ശുഹദാ മഖാമില്‍ നിന്ന് ആരംഭിച്ച യാത്ര എടക്കരയില്‍ സമാപിച്ചു. എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് ഉദ്ഘാടനം ചെയ്തു. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ മഖാമില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, കെ എം ശിഹാബുദ്ദീന്‍ നഈമി, അബ്ദുര്‍റസാഖ് സഖാഫി താഴെക്കോട്, എം എ അബ്ദ്ല്‍ ലത്വീഫ് മഖ്ദൂമി, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, എന്‍ വി ഹൈദര്‍ പാണ്ടിക്കാട്, കെസി അബ്ദുസ്സലാം തുവ്വക്കാട്, സിപി അബ്ദുല്ലക്കുട്ടി പത്തനാപുരം, യു ടി എം ശമീര്‍ പുല്ലൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇണ്ണി തങ്ങള്‍, മൊയ്തീന്‍കുട്ടി ഹാജി വീമ്പൂര്‍, എസി ഇബ്റാഹീം മുസ്ലിയാര്‍, സിപി ബീരാന്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ കളത്തില്‍കുണ്ട്, കെടി അസ്‌കര്‍ അലി സഖാഫി കൊളത്തൂര്‍, എം പി ഹസ്സന്‍കുട്ടി മുസ്ലിയാര്‍, പി കോമു മുസ്ലിയാര്‍, കൊല്ലോളി മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്‍ ഹകീം ഹാജി കൊണ്ടോട്ടി, എന്‍ ബഷീര്‍ കൊളത്തൂര്‍, അബ്ദുല്‍ കരീം ബാഖവി പൊന്നാട്, ശൗക്കത്തലി വടക്കുമുറി, സ്വാലിഹ് ഹാജി ചെമ്മന്‍ക്കടവ്, കുഞ്ഞറമു ഹാജി സംബന്ധിച്ചു.

 

Latest