Kerala
'ഞാന്‍ എത്ര ശക്തനാണെന്ന് മനസിലായില്ലെ'; തനിക്ക് ഒരു വാക്ക് മാത്രമെന്നും കെ വി തോമസ്
കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ വി തോമസ്

കണ്ണൂര്‍ | വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരിക്കെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ വി തോമസ്. കോണ്‍ഗ്രസുകാരനായി തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, തനിക്ക് ഒരു വാക്കു മാത്രമെന്ന് കെ വി തോമസ് പ്രതികരിച്ചു .താന്‍ എത്ര ശക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിലൂടെ മനസ്സിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരില്‍ തുടരുന്ന കെ വി തോമസ് ബര്‍ണശേരി ഹോളി ട്രിനിറ്റി ചര്‍ച്ചിലെത്തി ഓശാന തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. അതേസമയം, തോമസിനെതിരെ കടുത്ത നടപടി എടുക്കണമെന്ന കെപിസിസി ശുപാര്‍ശ ഹൈക്കമാന്‍ഡ് അച്ചടക്ക സമിതിക്കു വിട്ടേക്കുമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----