Connect with us

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്കു കടന്നതോടെ വ്യാജ പ്രചാരണങ്ങളും സൈബര്‍ ആക്രമണവും അതിരുവിടുന്നു. ഇടതു സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെയാണ് വ്യാജ അശ്ലീല വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പസ്‌കല്‍ രംഗത്തുവന്നു. ജോ ജോസഫിനെതിരെ ക്രൂരമായ സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ദയ പസ്‌കലിനു ചോദിക്കേണ്ടി വന്നിരിക്കുന്നു.  തെരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും അത് നയങ്ങളും രാഷ്ട്രീയവും തമ്മില്‍ വികസനം പറഞ്ഞ് ആരോഗ്യകരമായ മത്സരമായിരിക്കണമെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു.

വീഡിയോ കാണാം

Latest