Connect with us

manipur election

'കൂറുമാറില്ല'; മണിപ്പൂരിലും കോണ്‍ഗ്രസ് സത്യപ്രതിജ്ഞക്കായി ആരാധനാലയങ്ങളിലേക്ക്

കഴിഞ്ഞ തവണ ജയിച്ച 28 കോണ്‍ഗ്രസുകാരില്‍ 16 പേര്‍ ബി ജെ പിയിലേക്ക് കൂറുമാറിയിരുന്നു

Published

|

Last Updated

ഇംഫാല്‍ | കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് സത്യപ്രതിജ്ഞ ചെയ്ത സമാന മാര്‍ഗം മണിപ്പൂരിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നു. അടുത്ത മാസമാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ്. ഇതിന് മുമ്പ് തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഗോവയില്‍ പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ഇത്തരം സത്യപ്രതിജ്ഞ നടന്നിരുന്നു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര്‍ ബി ജെ പിയിലേക്ക് കൂറുമാറിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളിലേക്കുളള നേതാക്കളുടെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന് വേണ്ടിയുളള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.

 

 

 

 

 

Latest