Connect with us

Kerala

'വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കരുത്'; മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

പി ഡബ്ല്യു സി ഡയറക്ടര്‍ മെന്റര്‍ ആണെന്ന് തന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല.ആരോപണം പച്ചക്കള്ളമാണ്.

Published

|

Last Updated

തിരുവനന്തപുരം | മകള്‍ വീണക്കെതിരായ മാത്യു കുഴല്‍നാടന്റെ പരാമര്‍ശത്തില്‍ ക്ഷോഭിച്ച് മുഖ്യമന്ത്രി. ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ഡബ്ല്യു സി ഡയറക്ടര്‍ മെന്റര്‍ ആണെന്ന് തന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനേയും തട്ടിക്കളയാമെന്നാണ്. അതിന് വേറെ ആളെ നോക്കണം. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങോട്ട് കിടുങ്ങിപ്പോകുമെന്നാണോ. സത്യവിരുദ്ധമായ കാര്യങ്ങളാണോ പ്രചരിപ്പിക്കുന്നത്. എന്തും പറയാമെന്നാണോ. അതങ്ങ് കൈയില്‍ വച്ചാല്‍ മതി. അസംബന്ധങ്ങള്‍ വിളിച്ചു പറയാനുള്ളതല്ല സഭാ വേദി. രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പി ഡബ്ല്യു സി ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്നായിരുന്നു കുഴല്‍നാടന്റെ ആരോപണം.

 

 

Latest