Kerala
'ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്'; ഉമര്‍ ഫൈസിയോട് ഷാജി
ലീഗിന്റെ സെക്രട്ടറിയെയോ പ്രസിഡന്റിനെയോ മാറ്റണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി കൗണ്‍സിലാണ്.
കോഴിക്കോട് | ലീഗിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഇ കെ വിഭാഗം നേതാവ് മുക്കം ഉമര്‍ ഫൈസിയോട് കെ എം ഷാജി. ലീഗിന്റെ സെക്രട്ടറിയെയോ പ്രസിഡന്റിനെയോ മാറ്റണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി കൗണ്‍സിലാണ്. അത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് കിട്ടുന്നതാണ്.
പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാം. അത് അഭിപ്രായമായേ കണക്കാക്കുകയുള്ളൂ. കാര്യമായൊന്നും എടുക്കില്ലെന്നും ഷാജി പറഞ്ഞു. ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഉമര്‍ ഫൈസിയുടെ പ്രസ്താവനക്കെതിരെയാണ് ഷാജിയുടെ പ്രതികരണം. അകത്തുള്ള ശത്രുക്കളെയും പുറത്തുള്ള ശത്രുക്കളെയുമെല്ലാം വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് ലീഗ്. അതിലൊന്നും വീഴില്ല.
വടകര വിവാദത്തില്‍ സിറാതിന്റെ പാലം എന്നാണ് ഉപയോഗിച്ചു കാണുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് അറിയില്ല. യഥാര്‍ഥത്തില്‍ സിറാത് പാലമാണ്. നോട്ടീസ് അടിക്കുന്നതിന് മുമ്പ് ഉമര്‍ ഫൈസിയെ പോലുള്ളവരോട് സി പി എമ്മുകാര്‍ അഭിപ്രായം ചോദിക്കുന്നത് നല്ലതാണെന്നും ഷാജി പരിഹസിച്ചു.