Connect with us

National

'കുടുങ്ങിക്കിടക്കുമ്പോള്‍ അവസരം മുതലെടുക്കാന്‍ ശ്രമിക്കരുത്'; യുക്രൈന്‍ ദൗത്യത്തില്‍ സര്‍ക്കാറിനെതിരെ വരുണ്‍ ഗാന്ധി

കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലന്നും സര്‍ക്കാറിന്റെ കടമയാണെന്നും വരുണ്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ യുക്രൈന്‍ ദൗത്യത്തെ വിമര്‍ശിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം ഒരു വിദ്യാര്‍ഥിനി വിവരിക്കുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്.

സര്‍ക്കാര്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ ഫോണെടുക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ഥിനി പറയുന്നത്. കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലന്നും സര്‍ക്കാറിന്റെ കടമയാണെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

യുക്രൈന്‍ സൈന്യം വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Latest