Connect with us

ssf

'ഒറ്റയാവരുത് ഒരാശയമാവുക': എസ് എസ് എഫ് സെക്ടർ സ്‌റ്റുഡന്റ്സ് കൗൺസിലുകൾക്ക് തുടക്കം

സെക്ടർ കൗൺസിലുകൾ ഈ മാസം 30നകം പൂർത്തിയാകും.

Published

|

Last Updated

പരപ്പനങ്ങാടി | ഒറ്റയാവരുത് ഒരാശയമാവുക എന്ന പ്രമേയത്തിൽ എസ് എസ് എഫ് സെക്ടർ സ്‌റ്റുഡന്റ്സ് കൗൺസിലുകൾക്ക് മലപ്പുറം വെസ്റ്റ് ജില്ലയിൽ തുടക്കം. പരപ്പനങ്ങാടി സെക്ടർ കൗൺസിൽ പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ ഉദ്ഘാടനം ചെയ്തു.

ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ടി അബൂബക്കര്‍ അരിയല്ലൂര്‍, ഡിവിഷന്‍ പ്രസിഡന്റ് യഹ്യ സഖാഫി, ജന.സെക്രട്ടറി ഉവൈസ് ആനങ്ങാടി പങ്കെടുത്തു.

സെക്ടർ കൗൺസിലുകൾ ഈ മാസം 30നകം പൂർത്തിയാകും. അടുത്ത മാസം ആദ്യവാരം ഡിവിഷൻ സ്റ്റുഡൻറ്സ് കൗൺസിലുകൾ നടക്കും. ഡിസംബർ 23ന് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിലിന് വേങ്ങര വേദിയാകും.

Latest