Connect with us

case against dileep

'ഡി വൈ എസ് പി ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്തിയേക്കും'; കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ദിലീപിന്റെ ഹരജി

അസാധാരണമായൊരു ഹരജിയാണ് ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി ബിജു പൗലോസിന്റെ പക്കലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍. ഈ ദൃശ്യങ്ങള്‍ ഇദ്ദേഹം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മറ്റുള്ളവരുടെ കൈകളില്‍ ഇത് എത്താനിടയുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. അതിനാല്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡി വൈ എസ് പിയോട് ഉടന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.

അസാധാരണമായൊരു ഹരജിയാണ് ദിലീപിന്ന് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡിനെത്തിയ സംഘത്തെ നയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസായിരുന്നു. വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യം.

Latest