Connect with us

Uae

'എര്‍ത്ത് സായിദ് ഫിലാന്ത്രോപീസ്'; യു എ ഇ പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ പകര്‍ന്നുനല്‍കിയതും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടതും യു എ ഇയിലെ ജനങ്ങള്‍ സ്വീകരിച്ചതുമായ ദാനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും.

Published

|

Last Updated

അബൂദബി | ആഗോള മാനുഷിക-വികസന പ്രവര്‍ത്തനങ്ങളില്‍ ശൈഖ് സായിദിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്നതിനായി യു എ ഇ പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ‘എര്‍ത്ത് സായിദ് ഫിലാന്ത്രോപീസ്’ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാന ദേശീയ സംഘടനകളെയും ആഗോള മാനുഷിക ശ്രമങ്ങളെയും ഏകീകരിക്കുന്നതാണ് സംരംഭം.

യു എ ഇയുടെ ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സ്വാധീനവും എത്തിച്ചേരലും വര്‍ധിപ്പിക്കുന്ന ഒരു ശക്തിയായി ഇത് നിലകൊള്ളും. യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ പകര്‍ന്നുനല്‍കിയതും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടതും യു എ ഇയിലെ ജനങ്ങള്‍ സ്വീകരിച്ചതുമായ ദാനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും.

സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ സായിദ് സ്പീഷീസ് കണ്‍സര്‍വേഷന്‍ ഫണ്ട്, സന്‍തൂഖ് അല്‍ വതന്‍, ക്ലീന്‍ ഇ സുബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ലീന്‍ ഇ സുബല്‍ റിവേഴ്‌സ്, ഖലീഫ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുഹമ്മദ് ബിന്‍ സായിദ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിലവിലുള്ള ജീവകാരുണ്യ സംരംഭങ്ങളെ എര്‍ത്ത് സായിദ് ഫിലാന്ത്രോപീസ് ഏകോപിപ്പിക്കും. ഫൗണ്ടേഷനുകളുടെയും അവാര്‍ഡുകളുടെയും മേല്‍നോട്ടം ഇതിനായിരിക്കും.

രാജ്യത്തിന്റെ മാനുഷിക, ജീവകാരുണ്യ, വികസന പദ്ധതികള്‍, സംരംഭങ്ങള്‍, പരിപാടികള്‍ എന്നിവ കമ്മ്യൂണിറ്റികളിലും ജനങ്ങളുടെ ജീവിതത്തിലും അഗാധമായ സ്വാധീനം ചെലുത്താനും അതുവഴി സുസ്ഥിര വികസനം, വളര്‍ച്ച, സുരക്ഷ, സ്ഥിരത എന്നിവ പരിപോഷിപ്പിക്കാനുമുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്.

വിവിധ മേഖലകളിലെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് പ്രസിഡന്റിന്റെ രക്ഷാകര്‍തൃത്വത്തില്‍ എര്‍ത്ത് സായിദ് ഫിലാന്ത്രോപീസ് മേല്‍നോട്ടം വഹിക്കും. പൊതു-സ്വകാര്യ മേഖലകളിലുടനീളമുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തും. ആഗോള ജീവകാരുണ്യത്തില്‍ ഒരു നേതാവെന്ന നിലയില്‍ രാജ്യത്തിന്റെ വികസിച്ചു കൊണ്ടിരിക്കുന്ന സ്ഥാനത്തെയും പിന്തുണക്കും.

 

---- facebook comment plugin here -----

Latest