Connect with us

babu

'ഭക്ഷണം കഴിച്ചു, ആരോഗ്യ പ്രശ്‌നങ്ങളില്ല'; ആശുപത്രി കിടക്കയില്‍ പ്രതികരിച്ച് ബാബു

ഉമ്മയുമായി സംസാരിച്ചെന്നും ബാബു പറഞ്ഞു.

Published

|

Last Updated

പാലക്കാട് | 40ലേറെ മണിക്കൂര്‍ ചെങ്കുത്തായ മലയിലെ ഇടുങ്ങിയ പാറപ്പൊത്തില്‍ കുടുങ്ങിയതിനെ തുടർന്ന് സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയ ആർ ബാബു ആദ്യമായി ആശുപത്രി കിടക്കയില്‍ വെച്ച് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ആശുപത്രി ജീവനക്കാരോടാണ് അദ്ദേഹം സംസാരിച്ചത്. പാലക്കാട് മെഡി. കോളജിലാണ് ബാബു ചികിത്സയിലുള്ളത്.

ഭക്ഷണം കഴിച്ചെന്നും നല്ല ആശ്വാസമുണ്ടെന്നും ആരോഗ്യ പ്രശ്‌നം തോന്നുന്നില്ലെന്നും ബാബു അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. വീഴ്ചക്കിടെയുണ്ടായ മുറിവ് കരിയുന്നുണ്ട്. മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും ഉമ്മയുമായി സംസാരിച്ചെന്നും ബാബു പറഞ്ഞു.

Latest