Connect with us

beef

'ബീഫ് കഴിക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും'; പഴയ ട്വീറ്റ് സ്വയം കുത്തിപ്പൊക്കി കൊട്ടക് മഹീന്ദ്ര ബേങ്ക് സി ഇ ഒ

'160 കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അതേ മലിനീകരണമാണ് അത്താഴത്തിന് ബീഫ് കഴിക്കുമ്പോള്‍ ഉണ്ടാകുന്നത്'

Published

|

Last Updated

ന്യൂഡല്‍ഹി | ബീഫ് കഴിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന പഴയ ട്വീറ്റ് സ്വയം കുത്തിപ്പൊക്കി കൊട്ടക് മഹീന്ദ്ര ബേങ്ക് സി ഇ ഒ ഉദയ് കൊട്ടക്. 2019 ഒക്ടോബറില്‍ ചെയ്ത ട്വീറ്റ് ഡല്‍ഹിയില്‍ കടുത്ത പരിസ്ഥിതി മലിനീകരണം തുടരുന്ന സാഹചര്യത്തിലാണ് ഉദയ് കൊട്ടക് റീഷെയര്‍ ചെയ്തിരിക്കുന്നത്.

താന്‍ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവെന്നും എന്നാല്‍ വെജിറ്റേറിയന്‍ ആവുന്നതാണ് ഭൂമിക്ക് നല്ലതെന്ന് പഴയ ട്വീറ്റില്‍ പറയുന്നു. 160 കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അതേ മലിനീകരണമാണ് അത്താഴത്തിന് ബീഫ് കഴിക്കുമ്പോള്‍ ഉണ്ടാകുന്നത്. വ്യോമയാന മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളെക്കാള്‍ കൂടുതല്‍ പുറംന്തള്ളല്‍ മാംസാഹാരത്തില്‍ നിന്നും ഉണ്ടാകുന്നു എന്നും ട്വീറ്റിലുണ്ട്. 2,000 കല്‍ക്കരി താപനിലയങ്ങള്‍ പൂട്ടുന്നതിനേക്കാള്‍ ഫലം ലോകത്ത് എല്ലാവരും ഇറച്ചി കഴിക്കുന്നത് നിര്‍ത്തിയാല്‍ ലഭിക്കുമെന്ന ബ്ലൂംബര്‍ഗ് ലേഖനം പങ്കുവെച്ചുകൊണ്ടാണ് ദസറയോട് അനുബന്ധിച്ച് 2019 ല്‍ ഉദയ് കൊട്ടക് ട്വീറ്റ് ചെയതത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വെജിറ്റേറിയന്‍ ആവുന്നതാണ് നല്ലത് എന്ന തന്റെ പഴയ നിലപാടില്‍ തുടരുന്നു എന്ന് അറിയിച്ചാണ് ട്വീറ്റ് റീഷെയര്‍ ചെയ്തിരിക്കുന്നത്. വെജിറ്റേറിയന്‍ ആവുന്നതാണ് മനുഷ്യരാശിയുടെ ഭാവിക്ക് മികച്ചതെന്നും ട്വീറ്റിലുണ്ട്.

Latest