Business
കൊമേഴ്സ് പരിശീലന രംഗത്ത് പ്രൊഫഷനൽ മികവുമായി ‘ഇലാൻസ്’
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയടക്കം സഹായത്തോടെയാണ് നിലവിൽ പരിശീലനം നൽകുന്നത്
കോഴിക്കോട് | വിദ്യാർഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇലാൻസി’ന്‍റെ നൂതന പരിശീലനരീതികളും വിദ്യാർത്ഥികൾക്ക് നൽകിവരുന്ന വ്യക്തിഗത പിന്തുണയും കൊമേഴ്സ് വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ ‘ഇലാൻസി’ൽ നിന്ന് ഇത്തരത്തിൽ പരിശീലനം നേടി വിജയിച്ച 25,000 ഓളം പേരാണ് ഇപ്പോൾ 15 ലധികം രാഷ്ട്രങ്ങളിലായി ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്ഥികകളിൽ സേവനമനുഷ്ഠിക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI സാങ്കേതിക വിദ്യ) യടക്കം സഹായത്തോടെയാണ് നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകുന്നത്. പരീക്ഷകൾ പാസാവുക എന്ന പരമ്പരാഗത രീതികളിൽ നിന്ന് മാറി, വിദ്യാർത്ഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലനരീതികളുമായാണ് ഇവിടത്തെ കാമ്പസുകൾ പ്രവർത്തിക്കുന്നത്. സിലബസിന് പുറമെ ഭാവിയിൽ പ്രൊഫഷണൽരംഗത്ത് ആവശ്യമായിവരുന്ന പ്രായോഗിക പാഠങ്ങൾക്കൂടി ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പഠനരീതികൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ഇലാൻസ്’ കാമ്പസുകളിൽ നടപ്പാക്കിയ എഡ്ജ് (EDGE), ലീപ്പ് (LEAP), ‘എക്സെൽ ഹാക്കത്തോൺ’ (EXCEL HACKATHON) തുടങ്ങിയ പദ്ധതികൾ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നതിലുപരി മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിസൈൻ ചെയ്തതാണ്. ഈ പദ്ധതികളുടെ ഭാഗമായി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള സംരംഭകത്വ പരിശീലനം (skills for entrepreneurship), ആശയവിനിമയം നടത്തുവാനുള്ള കഴിവ് (Communication skill), നേതൃത്വ പാടവം (leadership skill), സാമ്പത്തിക മേഖല കൈകാര്യം ചെയ്യാനുള്ള കഴിവ് (financial management), പഠനശേഷം തൊഴിൽ മേഖലയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ വിജയകരമായി അതിജീവിക്കാൻ പ്രാപ്തരാക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള പ്രായോഗിക പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
ഏറ്റവും ഒടുവിലായി വിദ്യാർത്ഥികളെ വിവിധ വിഷയങ്ങളിലും രംഗങ്ങളിലും സഹായിക്കുന്ന ‘ഇലാൻറ്’ (Elant) എന്ന ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെയുള്ള ഈ ആപ്പ് വഴി വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ‘സ്റ്റഡി പ്ലാനറും’ സംശയനിവാരണത്തിനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആശ്രയിക്കാവുന്ന ‘ആർട്ടിഫിഷ്യൽ മെന്‍റർ’ന്‍റെ സേവനവും ലഭ്യമാകും. ഇതിന് പുറമെ റെക്കോഡ് ചെയ്ത ക്ലാസുകൾ ഏത് സമയത്തും ആവർത്തിച്ച് കാണുവാനും സൗകര്യമുണ്ട്.
കൂടാതെ 24 ലധികം രാഷ്ട്രങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം ബന്ധപ്പെടാനും ആശയങ്ങൾ കൈമാറാനും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനുമുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് https://elancelearning.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 702 510 7070 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക