National
'മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കണം'; ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍
സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് ഷഹ്ബാസ്
ന്യൂഡല്‍ഹി | മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് ഷഹ്ബാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറയുന്നു.മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നു പാക് പ്രധാനമന്ത്രി കത്തില്‍ തുടര്‍ന്ന് പറയുന്നു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹ്ബാസ് ഷെരീഫിനെ നരേന്ദ്ര മോദി അനുമോദിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മില്‍ ക്രിയാത്മകമായ ബന്ധങ്ങള്‍ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഷഹ്ബാസ് മോദിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹ്ബാസ് പറഞ്ഞിരുന്നു.