National
'മണിപ്പൂരില്‍ സാധ്യമായതെല്ലാം ചെയ്തു'; കലാപത്തില്‍ മൗനം വെടിഞ്ഞ് മോദി
കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും മണിപ്പൂരില്‍ തുടരുന്നുണ്ടെന്നും മോദി
![](https://assets.sirajlive.com/2023/09/narendra-modi-897x538.jpg)
ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നുമാണ് മോദിയുടെ വാദം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും മണിപ്പൂരില്‍ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു.
മണിപ്പൂരില്‍ കലാപം അതിരൂക്ഷമായപ്പോള്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരു മാധ്യമത്തിനോട് പ്രതികരിക്കുന്നത്