Connect with us

INL

'ഉണ്ടായതെല്ലാം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍'; ഐഎന്‍എല്ലിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് കാസിം ഇരിക്കൂറും അബ്ദുള്‍ വഹാബും

പാര്‍ട്ടിയില്‍ ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. തുടര്‍ന്ന് രണ്ട് ചേരി വരെ ഉണ്ടായി. എല്ലാ പ്രശ്‌നങ്ങളും നിലവില്‍ പരിഹരിച്ചു.

Published

|

Last Updated

കോഴിക്കോട്| ഐഎന്‍എല്ലിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് കാസിം ഇരിക്കൂറും അബ്ദുള്‍ വഹാബും. അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായും ഉണ്ടായതെല്ലാം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. തുടര്‍ന്ന് രണ്ട് ചേരി വരെ ഉണ്ടായി. എല്ലാ പ്രശ്‌നങ്ങളും നിലവില്‍ പരിഹരിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായും ഈ പ്രശ്‌നങ്ങളില്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായും നേതാക്കള്‍ പറഞ്ഞു.

പാല ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് നേതാക്കള്‍ പറഞ്ഞു. മതത്തെ സാമൂഹിക വിഭജനത്തിന് ആയുധമാക്കരുത്. ബിഷപ്പിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കിയേക്കും. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ അനുയോജ്യ നടപടി സര്‍ക്കാര്‍ എടുക്കണമെന്നും ഇരുവരും പറഞ്ഞു.

 

---- facebook comment plugin here -----

Latest