Connect with us

International

'എക്‌സ്ഇസി'; കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ പടരുന്നു

വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന ഗുരുതര വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍

Published

|

Last Updated

ലണ്ടന്‍  | ജര്‍മനിയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ ദ്രുതഗതിയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. എക്സ്ഇസി (XEC )എന്ന് വകഭേദമാണ് ആശങ്കയാകുന്നത്. ജൂണിലാണ് ജര്‍മനിയിലാണ് ആദ്യം ഇത് കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന ഗുരുതര വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാനാണ് സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ വകഭേദത്തെ തടയാന്‍ വാക്സിനുകള്‍ സഹായകമായേക്കുമെന്നാണ് വിലയിരുത്തല്‍

 

ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാംപിളുകളില്‍ എക്സ്ഇസി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മറ്റ് സമീപകാല കോവിഡ് വേരിയന്റുകളെ അപേക്ഷിച്ച് എക്സ്ഇസിക്ക് കൂടുതല്‍ വ്യാപിക്കാനുള്ള ശേഷിയുണ്ട്. പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ കൊവിഡ് വേരിയന്റുകളുടേതിന് സമാനമാണ് ലക്ഷണങ്ങളാണ് എക്സ്ഇസി വേരിയന്റിനുമുള്ളത്.

 

Latest