Organisation
'ചൂഷണമുക്ത പ്രവാസം': സെമിനാര്‍ സമാപിച്ചു
പ്രവാസികളില്‍ വര്‍ധിച്ച് വരുന്ന സ്വര്‍ണക്കടത്ത്, സാമ്പത്തികാസക്തി, ദുര്‍വ്യയം, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന് ഐ സി എഫ് ഇൻ്റർനാഷനൽ പ്രഖ്യാപിച്ച ക്യാമ്പയിൻ്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ജിദ്ദ | ‘ചൂഷണമുക്ത പ്രവാസം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമായി. ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ പ്രസിഡൻ്റ് ഹസന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മലയാളം ന്യൂസ്എഡിറ്റര്‍ മായിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് മക്ക പ്രൊവിന്‍സ് സംഘടന പ്രസിഡൻ്റ് അബ്ദുന്നാസര്‍ അന്‍വരി വിഷയമവതരിപ്പിച്ചു. നാസര്‍ വെളിയങ്കോട് (സോഷ്യല്‍ ആക്ടിവിസ്റ്റ് ), മുജീബ് എ ആര്‍ നഗര്‍ (ഐ സി എഫ് ഇന്റര്‍നാഷനല്‍), ശിഹാബ് താമരക്കുളം (കെ എം സി സി ), ഷിബു തിരുവനന്തപുരം (നവോദയ), കെ ടി എ മുനീര്‍ വണ്ടൂര്‍ ( ഒ ഐ സി സി), സുനില്‍ കുമാര്‍ (അല്‍ വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍), സി കെ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍ (എഴുത്തുകാരന്‍), ബശീര്‍ എറണാകുളം (ഐ സി എഫ്), സ്വാദിഖ് ചാലിയാര്‍ (ആര്‍ എസ് സി), ഡോ.നൗഫല്‍ അഹ്സനി, യഹ്യ ഖലീല്‍ നൂറാനി സംസാരിച്ചു.