Uae
'മാനുഷിക പ്രതികരണത്തിന്റെ ഭാവി പര്യവേക്ഷണം'; റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറം ഫെബ്രുവരിയില്‍
ഐക്യരാഷ്ട്രസഭ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍, മാനുഷിക പ്രവര്‍ത്തന മേഖലയിലെ വിദഗ്ധര്‍ ഫോറത്തില്‍ പങ്കെടുക്കും.
റിയാദ് | ‘മാനുഷിക പ്രതികരണത്തിന്റെ ഭാവി പര്യവേക്ഷണം’എന്ന ശീര്‍ഷകത്തില്‍ നാലാമത് റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറം ഫെബ്രുവരിയില്‍ നടക്കും.
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദിലെ കിംഗ് ഫൈസല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ദ്വിദിന ഫോറം.
ഐക്യരാഷ്ട്രസഭ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍, മാനുഷിക പ്രവര്‍ത്തന മേഖലയിലെ വിദഗ്ധര്‍ ഫോറത്തില്‍ പങ്കെടുക്കും.
---- facebook comment plugin here -----