Kerala
മഅദിന്‍ അക്കാദമിയില്‍ 'ഫസ്റ്റ് ഓഫ് മുഹറം' പ്രൗഢമായി
ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് അസംബ്ലി, ഹിജ്‌റ ശില്‍പ്പശാല, ഗോള ശാസ്ത്ര സെമിനാര്‍, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും
മലപ്പുറം| മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ദശദിന ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ഓഫ് മുഹറം പ്രൗഢമായി.ഇസ്ലാമിക് പുതുവര്‍ഷാരംഭമായ മുഹറം മാസത്തെ വരവേല്‍ക്കുന്നതിനായിരുന്നു പരിപാടി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. പുതുവര്‍ഷത്തെ നന്മകള്‍ കൊണ്ടും സുകൃതങ്ങള്‍ കൊണ്ടും ധന്യമാക്കണമെന്നും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്രദമായ നന്മ നിറഞ്ഞ ജീവിതത്തിന് നാം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ ദശദിന ഹിജ്റ ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് അസംബ്ലി, ഹിജ്‌റ ശില്‍പ്പശാല, ഗോള ശാസ്ത്ര സെമിനാര്‍, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. ജൂലൈ 17 ന് ബുധനാഴ്ച (മുഹറം 10) പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ആശൂറാഅ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിക്കും. വനിതകള്‍ക്കായി മുഹറം 9 ന് രാവിലെ പത്തിന് മഹ്‌ളറത്തുല്‍ ബദ്രിയ്യ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കും.
ഫസ്റ്റ് ഓഫ് മുഹറം പരിപാടിയില്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, എസ് എസ് എഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അബ്ദുന്നാസര്‍ അഹ്സനി കരേക്കാട്, ബശീര്‍ സഅദി വയനാട്, ദുല്‍ഫുഖാര്‍ അലി സഖാഫി, അസ്ലം അഹ്സനി തലക്കടത്തൂര്‍, ഹബീബ് സഅദി മൂന്നിയൂര്‍, അസ്ലം സഖാഫി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.