Connect with us

manmohan singh passed away

'സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി': മൻമോഹനെ അനുസ്മരിച്ച് സോണിയ ഗാന്ധി

ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്നു ഡോ. സിംഗെന്നും സോണിയ

Published

|

Last Updated

ന്യൂഡൽഹി | അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്നു ഡോ. സിംഗെന്ന് അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തനിക്ക് സുഹൃത്തും ചിന്തകനും വഴികാട്ടിയുമായിരുന്നു അദ്ദേഹം. പൂർണ്ണമനസ്സോടെ അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചുവെന്നും വഹിച്ച പദവികളിൽ എല്ലാം മികവു പുലർത്തിയെന്നും സോണിയ അനുസ്മരിച്ചു.

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും അചഞ്ചലവുമായിരുന്നു. മൻമോഹൻ സിംഗിനെപ്പോലെയൊരു നേതാവ് ഉണ്ടായതിൽ കോൺഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ഇന്നലെ രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിംഗ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കും.

Latest