Connect with us

ipl 2021

സീസണിന്റെ രണ്ടാം തുടക്കത്തിലും 'ദൈവത്തിന്റെ പോരാളികള്‍'!; കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് തോല്‍വി

ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരുന്നുള്ളൂ

Published

|

Last Updated

അബൂദബി | സീസണിലെ മുപ്പത്തി നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് വിജയം. വെങ്കിടേഷ് അയ്യര്‍, രാഹുല്‍ തൃപാതി, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ മുന്നോട്ട് വെച്ച 157 റണ്‍സ് വിജയ ലക്ഷ്യം 16-ാം ഓവറില്‍ തന്നെ കൊല്‍ക്കത്ത മറികടന്നു. വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി.

മൂന്ന് ഓവറില്‍ തന്നെ നാല്‍പത് റണ്‍സ് പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍മാര്‍ മികച്ച് തുടക്കം തന്നെയാണ് നല്‍കിയത്. രാഹുല്‍ തൃപാതി രണ്ടാം വിക്കറ്റില്‍ ചേര്‍ന്ന് 88 റണ്‍സ് കൂടി നേടിയതോടെ മുംബൈ ഏതാണ്ട് തോല്‍വി ഉറപ്പിക്കുകയായിരുന്നു.

തന്റെ രണ്ടാം ഐ പി എല്‍ മത്സരത്തിന് ഉറങ്ങിയ വെങ്കിടേഷ് അയ്യര്‍ 25 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. മുംബൈക്ക് എതിരെ കൊല്‍ക്കത്ത ബാറ്ററുടെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണിത്. മുപ്പത് പന്തില്‍ 53 റണ്‍സ് എടുത്താണ് അയ്യര്‍ ക്രീസ് വിട്ടത്.

ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റ്ന്‍ ഒയിന്‍ മോര്‍ഗന്‍ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരുന്നുള്ളൂ. രോഹിത്തിന്റേയും ക്വിന്റണ്‍ ഡി കോക്കിന്റേയും മികച്ച തുടക്കത്തില്‍ മുംബൈ വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് മുംബൈ ബാറ്റര്‍മാരെ കൊല്‍ക്കത്ത വരിഞ്ഞ് മുറുക്കുകയായിരുന്നു.

Latest